Mumbai Indians,IPL 2026: ഒടുവിൽ ഭിന്നത അവസാനിച്ചു? ഹാർദിക്കിന് ഉപദേശവുമായി രോഹിത്, മുംബെെയുടെ പരിശീലനത്തിനിടെ നിർണ്ണായക നീക്കം – ipl 2026 rohit sharma recommendation captain hardik pandya throughout mumbai indians follow session

Mumbai Indians,IPL 2026: ഒടുവിൽ ഭിന്നത അവസാനിച്ചു? ഹാർദിക്കിന് ഉപദേശവുമായി രോഹിത്, മുംബെെയുടെ പരിശീലനത്തിനിടെ നിർണ്ണായക നീക്കം – ipl 2026 rohit sharma recommendation captain hardik pandya throughout mumbai indians follow session

IPL 2026: മുംബെെ ഇന്ത്യൻസ് അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ടീമാണ്. ഇത്തവണയും ശക്തമായ താരനിരയാണ് മുംബെെക്കുള്ളത്. അതുകൊണ്ടുതന്നെ ടീമിന്റെ കിരീട പ്രതീക്ഷയും ഇത്തവണ സജീവമാണെന്ന് തന്നെ പറയാം

ഹൈലൈറ്റ്:

  • ആറാം കിരീടം ലക്ഷ്യമിട്ട് മുംബെെ ഇന്ത്യൻസ്
  • മുംബെെ ക്യാപ്റ്റനായി ഹാർദിക് തുടരും
  • ഇത്തവണയും മുംബെെക്ക് ശക്തമായ നിര

ROHIT SHARMA, HARDIK PANDYA
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് മുംബെെ ഇന്ത്യൻസ് ഇറങ്ങുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബെെ ഇത്തവണ ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. എന്നാൽ മുംബെെ ടീമിനുണ്ടായിരുന്ന പ്രധാന തലവേദന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സീനിയർ താരങ്ങളും തമ്മിലുള്ള ഭിന്നതയായിരുന്നു. രോഹിത് ശർമയെ മാറ്റിയാണ് മുംബെെ ഹാർദിക്കിനെ ക്യാപ്റ്റനാക്കിയത്. ഇതിൽ രോഹിത്തിനൊപ്പം സൂര്യകുമാർ യാദവിനും ജസ്പ്രീത് ബുംറക്കും എതിർപ്പുകളുണ്ടായിരുന്നു. പരോക്ഷമായ പ്രതികരണങ്ങൾ ഇവരെല്ലാം നടത്തുകയും ചെയ്തതാണ്. ഇതിന് ശേഷം ആരാധകർ ഹാർദിക്കിനെ കൂവുന്ന സാഹചര്യം പോലും ഉണ്ടായി. ഇത് മുംബെെ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായെന്ന സൂചനകളാണ് പുറത്തുവരുന്നത്.

16,706 കോടിക്ക് ആർസിബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്; പുതിയ ചെയർമാനായി മുൻ ക്രിക്കറ്റ് താരം

മുംബെെ ഇന്ത്യൻസിന്റെ നെറ്റ്സ് പരിശീലനത്തിനിടെ രോഹിത് ശർമ ഹാർദിക്കിന് ഉപദേശങ്ങൾ നൽകുന്നതും രണ്ട് പേരും തമ്മിൽ കുറേ സമയം ആശയവിനിമയം നടത്തുകയും ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്ത് വരികയും ചെയ്തിരുന്നു. ഇത് മുംബെെക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. രോഹിത്തും ഹാർദിക്കും തമ്മിലുള്ള ഭിന്നത മാറുന്നത് മുംബെെ ടീമിനുള്ളിലെ അന്തരീക്ഷത്തെ മാറ്റുന്ന കാര്യമാണ്.

നേരത്തെ ഹാർദിക് ക്യാപ്റ്റനായപ്പോൾ രോഹിത്തിനെ ബൗണ്ടറി ലെെനിൽ ഫീൽഡ് ചെയ്യിക്കുകയും മുൻ നായകനെന്ന നിലയിൽ യാതൊരു പരിഗണനയും നൽകാതെ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതുമാണ് കാണാനായത്. എന്നാൽ ഇപ്പോൾ രോഹിത് ശർമയോട് ഹാർദിക് അഭിപ്രായങ്ങൾ ചോദിക്കുന്നതും രണ്ട് പേരും മികച്ച ആശയ വിനിമയം നടത്തുന്നതുമാണ് കാണാനാവുന്നത്. ഇത് മുംബെെക്ക് അനുകൂലമായി കാര്യങ്ങൾ മാറുമെന്ന ശുഭപ്രതീക്ഷ നൽകുന്നതാണ്.
Samayam Malayalamസഞ്ജുവിന് സീറ്റ് ഉണ്ടാവുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം സെപ്തംബർ 27ന് തിരുവനന്തപുരത്ത്, ഇക്കാര്യം നടന്നാൽ വിളി പ്രതീക്ഷിക്കാം
രോഹിത് ശർ‌മ ഇന്ത്യക്ക് രണ്ട് ഐസിസി കിരീടവും മുംബെെക്ക് അഞ്ച് ഐപിഎൽ കിരീടവും നേടിക്കൊടുത്ത ക്യാപ്റ്റനാണ്. തോൽക്കുമെന്ന് തോന്നിച്ച പല മത്സരത്തിലും ടീമിനെ ജയിപ്പിക്കാനും രോഹിത്തിന് നായകനെന്ന നിലയിൽ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ഉപദേശങ്ങൾ മുംബെെക്ക് വളരെ സുപ്രധാനമാണ്. ഹാർദിക്കും ടീം മാനേജ്മെന്റും ഇപ്പോൾ ഇക്കാര്യം തിരിച്ചറിയുന്നു. ഗ്രൗണ്ടിൽ രോഹിത്തിന് കൂടുതൽ പരിഗണന നൽകുന്നത് ആരാധകരുടെ പിന്തുണ ലഭിക്കാനും സഹായിക്കും.

ഇത്തവണ രോഹിത്തിനെ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിൽ‌ മാത്രം ഉപയോഗിക്കാൻ മുംബെെ തയ്യാറായേക്കില്ല. കഴിഞ്ഞ സീസണിൽ ഇത്തരമൊരു മണ്ടൻ തീരുമാനം മുംബെെ സ്വീകരിച്ചത് തിരിച്ചടിയായിരുന്നു. നിർണ്ണായക സമയത്ത് രോഹിത്തെടുക്കുന്ന തീരുമാനങ്ങൾ മുംബെെക്ക് ഗുണകരമാവുമെന്ന് നിസംശയം പറയാം. രോഹിത്തിന്റെ സാന്നിധ്യം ബൗളർമാർക്കും ഗുണകരമാവും.
കോഹ്ലി, രോഹിത് ഫാൻസ് ഹാപ്പി, 2027 ഫെബ്രുവരി വരെയുള്ള പരമ്പരകൾ പ്രഖ്യാപിച്ച് ബിസിസി ഐ; കേരളത്തിന്റെ മണ്ണിലും കളിയാവേശം, ഷെഡ്യൂൾ ഇതാ
നായകനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ രോഹിത്ത് മുഴുവൻ സമയവും ഗ്രൗണ്ടിലുണ്ടാകുന്നതാണ് നല്ലത്. ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ നിര മുംബെെക്കുണ്ട്. ഇതിനെ ഫലപ്രദമായി ഉപയോഗിക്കാൻ മുംബെെക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മുംബെെക്ക് അതിന് സാധിക്കാൻ രോഹിത്തിന്റെ നിർണ്ണായക ഇടപെടൽ അത്യാവശ്യമാണ്.

രോഹിത് സജീവമായാൽ സൂര്യകുമാർ യാദവും ജസ്പ്രീത് ബുംറയും കൂടുതൽ സജീവമാകും. മുംബെെയുടെ താരനിരയിലെ പ്രമുഖരെല്ലാം ഫോമിലേക്കെത്തിയാൽ ആറാം കിരീടം അനായാസമായിത്തന്നെ നേടാനാവും. എന്തായാലും രോഹിത്തിന്റെ സജീവമായ ഇടപെടലും ബാറ്റ്സ്മാനെന്ന നിലയിലെ പ്രകടനവും മുംബെെക്ക് നിർണ്ണായകമാവുമെന്ന് തന്നെ പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്… കൂടുതൽ വായിക്കുക