റിയാദ്/അബുദാബി ∙ ഗൾഫിൽ ഈദുൽഫിത്ർ വെള്ളിയാഴ്ച. ഇന്നു വൈകിട്ട് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ നാളെ (വ്യാഴം) റമസാൻ വ്രതാനുഷ്ഠാനം 30 പൂർത്തിയാക്കി മറ്റന്നാൾ പെരുന്നാൾ ആഘോഷിക്കും. യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ഒരു ദിവസം വൈകി വ്രതം ആരംഭിച്ച ഒമാനിലും കേരളത്തിലും നാളെ (വ്യാഴം) മാസപ്പിറവി കാണുന്നതനുസരിച്ചായിരിക്കും പെരുന്നാൾ പ്രഖ്യാപനമുണ്ടാവുക.
English Summary:
Eid al-Fitr in most Gulf nations, excluding Oman, might be celebrated Friday following the sighting of the Shawwal moon in Saudi Arabia.
3mrn5tnjrmmq0h8k4ktvmpeko1 mo-nri-uaenews 4p1lsu1i08v84gtqacq97i1ani-list mo-gulf-gulf-ramadan mo-news-world-countries-saudiarabia-saudinews mo-news-common-middleeastnews 2fjlij88hq8sjbvri5jmbvecsv-list mo-nri-gulfnews

