തൃശ്ശൂർ: സിപിഐ വിട്ട സി.സി. മുകുന്ദൻ എംഎൽഎ ബിജെപിയിൽ ചേർന്നു. ഉച്ചയോടെ തൃശ്ശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ നമോ ഭവനിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം നമോ ഓഫീസിൽ എത്തിയത്.
To promote right here,
സിപിഐ പുറത്താക്കിയതിനു പിന്നാലെ കോൺഗ്രസ് പിന്തുണയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്ന് ഉറപ്പ് കിട്ടാതെ വന്നതോടെ ബിജെപിക്കൊപ്പം ചേരുകയായിരുന്നു.
നാട്ടികയിൽ സി.സി. മുകുന്ദന് പകരം മുൻ എംഎൽഎ ഗീതാ ഗോപിയെ സിപിഐ സ്ഥാനാർഥിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സി.സി. മുകുന്ദൻ ഇടഞ്ഞത്. ഗീതാ ഗോപിയുടേത് പേയ്മെന്റ് സീറ്റ് ആണ് എന്ന് വിമർശിച്ച മുകുന്ദൻ, പണം പിരിച്ചു നൽകാൻ കഴിയാത്തതിനാലാണ് തന്നെ ഒഴിവാക്കിയതെന്നും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത്. തുടർന്ന് കോൺഗ്രസുമായി ചേർന്ന് പോകാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന് സാധിക്കാതെ വന്നതോടെയാണ് ബിജെപിക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഒരു ടേം മാത്രം മത്സരിച്ച മറ്റ് എംഎൽഎമാർക്ക് പാർട്ടി വീണ്ടും അവസരം നൽകിയപ്പോൾ സി.സി മുകുന്ദനേയും തൃശൂർ എംഎൽഎ പി.ബാലചന്ദ്രനേയുമാണ് സിപിഐ ഇത്തവണ ഒഴിവാക്കിയത്.
Content Highlights: C.C. Mukundan formally joins the BJP after being expelled from CPI., The transfer follows disputes over the Nattika constituency candidacy., Mukundan alleged that Geetha Gopi obtained the seat by means of a cost association., Failed negotiations with UDF led to his resolution to affix the BJP.
Published: 16 Mar 2026, 01:53 pm IST
Subscribe to our Newsletter
Disclaimer: Kindly keep away from objectionable, derogatory, illegal and lewd feedback, whereas responding to studies. Such feedback are punishable beneath cyber legal guidelines. Please steer clear of private assaults. The opinions expressed listed below are the private opinions of readers and never that of Mathrubhumi.