ആലപ്പുഴ: പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം ജി. സുധാകരനും സി.പി.എമ്മും തമ്മിലുള്ള മഞ്ഞുരുക്കത്തിന് വഴിയൊരുക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. മന്ത്രി മുഹമ്മദ് റിയാസ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും നോട്ടീസിൽ പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ആരോഗ്യപരമായ കാരണങ്ങളാൽ സുധാകരൻ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആലപ്പുഴയിൽ വിവിധ പരിപാടികളിലായി എത്തുന്നുണ്ടെങ്കിലും, തിരക്കേറിയ ഷെഡ്യൂൾ കാരണം സുധാകരനെ നേരിട്ട് കണ്ട് അനുനയിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.
To promote right here,
സംസ്ഥാനത്തെ തന്നെ വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലത്തിന്റെ ഭരണാനുമതി നൽകിയതും നിർമ്മാണം തുടങ്ങിയതും താനാണെന്നും, എന്നാൽ ഇത്തരം ചടങ്ങുകളിൽ തന്നെ അവഗണിക്കുന്നു എന്നതുമാണ് സുധാകരന്റെ പ്രധാന പരാതി. ഇതിനുപുറമെ, സംസ്ഥാന സെക്രട്ടറിയുടെ ചില പരാമർശങ്ങളും തന്നെ പരിഗണിക്കേണ്ട നേതാവല്ലെന്ന നിലപാടും അദ്ദേഹത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിലവിൽ വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ കാണാൻ പാർട്ടി കേന്ദ്ര സെക്രട്ടറി അടക്കമുള്ളവർ എത്തിയിരുന്നെങ്കിലും, പരാതികളും പരിഭവങ്ങളും ഇനിയും അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.
സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം ഔദ്യോഗികമായി തന്നെ ശ്രമങ്ങൾ നടത്തുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത സുധാകരനെ നേരിൽ കണ്ട് അംഗത്വം പുതുക്കണമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 20-നകം അദ്ദേഹം അംഗത്വം പുതുക്കുമോ അതോ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
അതേസമയം, യു.ഡി.എഫ് ക്യാമ്പ് സുധാകരന്റെ തീരുമാനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അദ്ദേഹം പാർട്ടി വിടുകയാണെങ്കിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി പിന്തുണയ്ക്കാനാണ് അവരുടെ നീക്കം. എന്നാൽ, തന്റെ സഹോദരൻ ജി. ഭുവനേശ്വരൻ കെ.എസ്.യുക്കാരാൽ കൊല്ലപ്പെട്ട് രക്തസാക്ഷിയായ ചരിത്രവും തന്റെ രാഷ്ട്രീയ പാരമ്പര്യവും പരിഗണിക്കുമ്പോൾ, സുധാകരൻ അത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ സാധ്യത കുറവാണ്. പാർട്ടി വിടുന്നത് ‘വർഗ്ഗവഞ്ചകൻ’ എന്ന പേര് വീഴാൻ കാരണമാകുമെന്ന വൈകാരികമായ തിരിച്ചറിവും അദ്ദേഹത്തിനുണ്ടാകാൻ സാധ്യതയുണ്ട്.
Content Highlights: Will G. Sudhakaran attend the Perumbalam Bridge opening amidst CPM tensions? Read our deep dive into the political rift and what lies forward.
Published: 07 Mar 2026, 09:46 am IST
Subscribe to our Newsletter
Disclaimer: Kindly keep away from objectionable, derogatory, illegal and lewd feedback, whereas responding to experiences. Such feedback are punishable below cyber legal guidelines. Please avoid private assaults. The opinions expressed listed below are the non-public opinions of readers and never that of Mathrubhumi.