കൊച്ചി ∙ യുവതിയുടെ പരാതിയിൽ യുവ സംവിധായകന് ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയിട്ടുള്ളത്.
ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. കേസില്‍ ചിദംബരത്തെ ചോദ്യം ചെയ്യുമെന്നും, ആവശ്യമെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
2022ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സൂപ്പര്‍ ഹിറ്റ് സിനിമ മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം.
English Summary:
Sexual assault case on Chidambaram: Sexual assault case filed in opposition to Manjummel boys director Chidambaram based mostly on girl’s criticism. Police investigating the alleged trespass and misconduct with sexual intent.
mo-news-common-latestnews mo-news-kerala-districts-ernakulam-kochi 5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen 40oksopiu7f7i7uq42v99dodk2-list mo-entertainment-titles0-manjummel-boys mo-judiciary-lawndorder-keralapolice 3cdb6a1mm7cc7cbdf0mvefkiqg
