ടെഹ്റാൻ ∙ ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആയത്തുല്ല അറാഫിയും കൊല്ലപ്പെട്ടതായി അഭ്യൂഹം. ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം ടെഹ്റാനിലുണ്ടായ വ്യോമാക്രമണത്തിൽ അറാഫി കൊല്ലപ്പെട്ടതായാണ് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമ പോസ്റ്റുകളും പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. മാത്രമല്ല, ഇന്നലെ ടിവിയിൽ ഇറാൻ ജനതയെ അറാഫി അഭിസംബോധന ചെയ്യുകയും ചെയ്തു. എത്രയും വേഗം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആയത്തുല്ല ഖമനയിയുടെ മരണം ഇറാൻ സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖമനയി മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചതിന് ശേഷമാണ് ഇറാൻ സ്ഥിരീകരിച്ചത്. നിലവിൽ ഇറാനിലെ രക്ഷാധികാര സമിതിയിലും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമിതിയിലും അംഗമാണ് അറാഫി.
English Summary:
Israeli Media Reports Ayatollah Arafi’s Death : Ayatollah Arafi demise rumors, originating from some Israeli media shops, claimed he was killed in a Tehran airstrike. However, these claims are unconfirmed, and Arafi has since appeared on tv to deal with the Iranian individuals.
mo-news-world-countries-iran mo-news-common-latestnews 40oksopiu7f7i7uq42v99dodk2-list mo-news-common-worldnews 38boda7sk9e114n5tpmdaae75f-list 26a28gh9a481cuim44bbd38jvq mo-news-common-iranisraeltension
