അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കെതിരെ ഞായറാഴ്ച നടക്കുന്ന സൂപ്പർ എട്ട് മത്സരത്തിൽ ആത്മവിശ്വാസത്തോടെയാണ് തയ്യാറെടുക്കുന്നതെന്ന് ദക്ഷിണാഫ്രിക്കൻ പരിശീലകൻ കോൺറാഡ് ഷുക്രി. ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളിലും വിജയം നേടിയത് ടീമിന് മികച്ച ആത്മവിശ്വാസമാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ പകുതി എനിക്ക് ആശങ്ക നൽകുന്നതായിരുന്നു. ഇത് ഇപ്പോൾ ആവേശമാണ്’ കോൺറാഡ് പറഞ്ഞു. എന്നാൽ ഗ്രൂപ്പ് ഘട്ടം കടക്കുന്നത് ടൂർണ്ണമെന്റിന്റെ ആദ്യ പടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ടൂർണമെന്റിന് മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യത്തേത് ഗ്രൂപ്പ് ഘട്ടമാണ്. അത് ഞങ്ങൾ നേടി. ഇന്ത്യയേയും വെസ്റ്റിൻഡീസിനേയും നേരിടാനുള്ളതാണ് അടുത്ത ഘട്ടം’ ദക്ഷിണാഫ്രിക്കൻ പരിശീലകൻ പറഞ്ഞു.
പ്രധാനപ്പെട്ട മത്സരങ്ങളിൽ രണ്ട് ടീമുകൾക്കും ഒരുപോലെ സമർദമുണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മർദത്തിന്റെ പങ്കിനെക്കുറിച്ചും കോൺറാഡ് സംസാരിച്ചു, അത് ഇരുവശത്തെയും ബാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘സമ്മർദം ഒരു വലിയ കാര്യമാണ്, പക്ഷേ അത് അവർക്കും നമുക്കും വേണ്ടിയുള്ള സമ്മർദമാണ്. മികച്ച ടീമിനെതിരെ കളിക്കുന്നതിന്റെ സമ്മർദത്തെക്കുറിച്ച് നമ്മളെല്ലാം സംസാരിക്കുന്നു, പക്ഷേ അവർ എന്തു സമ്മർദ്ദത്തിലാണ് എന്നതിനെക്കുറിച്ച് നമുക്ക് അത്ര ബോധമില്ല,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയെക്കുറിച്ചും അദ്ദേഹം പരാമർശം നടത്തി. ‘കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഡക്കിന് പുറത്തായ ഒരാളുടെ ടീമിലെ സ്ഥാനം സമ്മർദത്തിലാണെന്ന് ഞാൻ പറയില്ല’ എന്നതായിരുന്നു കോൺറാഡിന്റെ പ്രസ്താവന.
Content Highlights: South Africa Confident Ahead of T20 World Cup Clash with India, Coach Emphasizes Pressure Dynamics
Published: 21 Feb 2026, 02:10 pm IST
Subscribe to our Newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.