Wednesday, March 18, 2026
HomeNewsപെർഫോമൻസിൽ വിട്ടുവീഴ്ചയില്ലാത്ത X300 സീരീസിൽ നിന്ന് കുറഞ്ഞ വിലയിൽ വിവോ X300 FE വരുന്നു |...

പെർഫോമൻസിൽ വിട്ടുവീഴ്ചയില്ലാത്ത X300 സീരീസിൽ നിന്ന് കുറഞ്ഞ വിലയിൽ വിവോ X300 FE വരുന്നു | Vivo X300 FE color, RAM, and storage variants leaked forward of launch; particulars inside

oi
-Prasanth Kumar

വിവോയുടെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണുകൾ എത്തുന്ന ഒരു സീരീസ് ആണ് X. ഏറ്റവും പുതിയ X സീരീസ് ഫോണുകളായ വി​വോ X300, വിവോ X300 പ്രോ എന്നിവ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയും മികച്ച ജനപ്രീതി ഏറ്റുവാങ്ങിക്കൊണ്ട് വിൽപ്പനയിൽ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. എന്നാൽ വിവോയുടെ പ്രീമിയം സ്മാർട്ട്ഫോണുകൾ ആയതിനാൽ തന്നെ ഇവ സ്വന്തമാക്കണമെങ്കിൽ ഉയർന്ന വില നൽകേണ്ടതുണ്ട്. എന്നാൽ നിലവിലെ വിവോ X300 സീരീസ് മോഡലുകൾ സ്വന്തമാക്കാൻ സാമ്പത്തികം ഒരു തടസമായി കരുതുന്ന X സീരീസ് ആരാധകർ നിരാശരാകേണ്ട, X300 സീരീസിലെ ഏറ്റവും കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോൺ ഇനിയാണ് വരാൻ പോകുന്നത്.

വി​വോ X300 സീരീസിനോട് അ‌നുബന്ധമായി വിവോ X300 FE (Vivo X300 FE) അ‌ധികം ​വൈകാതെ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോയുടെ X200 FE മോഡലിന്റെ പിൻഗാമിയായിട്ടാണ് പുതിയ മോഡലിന്റെ വരവ്. വിവോയുടെ അ‌ഭിമാന സ്മാർട്ട്ഫോൺ സീരീസാണ് X. ഈ പ്രീമിയം സീരീസിലെ മോഡലുകൾ മികച്ച പെർഫോമൻസും ക്യാമറ സജ്ജീകരണങ്ങളും അ‌ടക്കം വാഗ്ദാനം ചെയ്യുന്നു.

പെർഫോമൻസിൽ വിട്ടുവീഴ്ചയില്ലാത്ത X300 സീരീസിൽ നിന്ന് കുറഞ്ഞ വിലയിൽ വിവോ X300 FE വരുന്നു | Vivo X300 FE color, RAM, and storage variants leaked forward of launch; particulars inside

വിവോ X സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്ന പ്രത്യേകതയുമായി എത്തുന്ന വിവോ X300 FE 5ജിയെക്കുറിച്ച് ആരാധകർക്ക് പ്രതീക്ഷകൾ വാനോളമാണ്. ഒരു കോം‌പാക്റ്റ് ഫ്ലാഗ്ഷിപ്പായി X300 FE ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോഞ്ചിന് മുന്നോടിയായി ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ഇതിനകം ഈ മോഡൽ നേടിയിട്ടുണ്ട്. ഗീക്ക്ബെഞ്ചിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടതിനാൽ ഇതിന്റെ ലോഞ്ച് വളരെ അ‌ടുത്തിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

ലോഞ്ച് സംബന്ധിച്ച ആവേശം ഉയരുന്നതിനിടെ ഒരു പുതിയ ലീക്ക് റിപ്പോർട്ട് ഇപ്പോൾ വിവോ X300 FE മോഡലിന്റെ റാം, സ്റ്റോറേജ് വേരിയന്റുകൾ, കളർ ഓപ്ഷനുകൾ എന്നിവ വെളിപ്പെടുത്തിയിരിക്കുന്നു. 12GB + 256GB, 12GB + 512GB എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിവോ X300 FE എത്തുകയെന്ന് ഈ ലീക്ക് റിപ്പോർട്ട് അ‌വകാശപ്പെടുന്നു.

പെർഫോമൻസിൽ വിട്ടുവീഴ്ചയില്ലാത്ത X300 സീരീസിൽ വിവോ X300 FE വരുന്നു

പുറത്തുവന്നിരിക്കുന്ന മറ്റൊരുകാര്യം ഇതിന്റെ കളർ ഓപ്ഷനുകളാണ്. വിവോ ഇതിനകം ​ചൈനയിൽ ലോഞ്ച് ചെയ്ത വിവോ X300 പ്രോ മിനി എന്ന മോഡലാണ് ഇന്ത്യയിൽ വിവോ X300 FE എന്ന കോംപാക്ട് സ്മാർട്ട്ഫോണായി അ‌വതരിപ്പിക്കപ്പെടുക എന്നാണ് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. പുതിയ ലീക്ക് റിപ്പോർട്ട് പറയുന്നത് വിവോ X300 FE ബ്ലൂ, ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാകും എന്നാണ്.

എന്നാൽ വിവോ S50 പ്രോ മിനിക്ക് നീല വേരിയന്റ് ഇല്ലാ, ​ചൈനയിൽ അ‌ത് പർപ്പിൾ, കറുപ്പ്, വെള്ള കളർ ഓപ്ഷനുകളിലാണ് എത്തിയത്. അ‌തിനാൽത്തന്നെ X300 FE കളർ സംബന്ധിച്ച പുതിയ ലീക്ക് റിപ്പോർട്ട് ആരാധകരിൽ ചെറിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഡി​സൈനിന്റെ കാര്യമെടുത്താൽ റിയർ പാനലിൽ ലംബ ക്യാമറ ഐലൻഡിൽനിന്ന് മാറി, എസ് 50 പ്രോ മിനിയിലേത് പോലെ തിരശ്ചീന ക്യാമറ പിൽ ലേഔട്ട് ആയിരിക്കും X300 FEയിൽ ഉണ്ടാകുക.

വിവോ S 50 പ്രോ മിനിയുടെ റീബ്രാൻഡായിട്ടാണ് X300 FE എത്തുക എന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വരാൻ പോകുന്ന ഈ വിവോ കോംപാക്ട് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.31 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് എന്നിവ ഉൾപ്പെടുന്നു.

പെർഫോമൻസിൽ വിട്ടുവീഴ്ചയില്ലാത്ത X300 സീരീസിൽ വിവോ X300 FE വരുന്നു

50MP പ്രൈമറി സെൻസർ, 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ, 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന 6,500mAh-ൽ ബാറ്ററി എന്നിവയും പ്രധാന ഫീച്ചറുകളായി വിവോ X300 FE 5ജിയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

പെർഫോമൻസിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്തതും എന്നാൽ അ‌ൽപ്പം താങ്ങാനാകുന്ന വിലയിൽ ലഭ്യമാകുന്നതുമായ ഒരു പ്രീമിയം സ്മാർട്ട്ഫോൺ തേടുന്നവർക്കും കോംപാക്ട് ഫോൺ തേടുന്നവർക്കും X300 FE മികച്ച ഓപ്ഷനായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

Suhas
Suhashttps://onlinemaharashtra.com/
Suhas Bhokare is a journalist covering News for https://onlinemaharashtra.com/
RELATED ARTICLES

Most Popular

Recent Comments