ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാര്‍ത്ഥിയായി താൻ മത്സരിക്കുന്നില്ലെന്ന് അറിയിച്ച് നടി വീണ നായര്‍. വോട്ടർ പട്ടികയിൽ പേരില്ലെന്നതാണ് കാരണം. വീണ തന്നെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന വിവരം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
‘‘നമസ്കാരം ഞാൻ വീണ. ഈ വരുന്ന നിയമസഭാ ഇലക്ഷനിൽ ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 2020 എൻഡിഎയുടെ സ്ഥാനാർത്ഥിയായി ഞാൻ മത്സരിക്കാൻ തയാറെടുത്തിരിക്കുകയായിരുന്നു. വളരെ സങ്കടത്തോടുകൂടി ഞാൻ ഈ വാർത്ത നിങ്ങളിലേക്ക് അറിയിക്കുകയാണ്. മറ്റ് ആളുകൾ പറയുന്നതിനും സോഷ്യൽ മീഡിയയിൽ വരുന്നതിനു മുന്നേ ഞാൻ തന്നെ എന്നെ അറിയാവുന്ന എന്നെ സ്നേഹിക്കുന്ന എന്നെ പ്രതീക്ഷിക്കുന്ന ആൾക്കാരോട് ഈ വാർത്ത അറിയിക്കണം എന്നുള്ളതു കൊണ്ട് തന്നെയാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു വിഡിയോ ചെയ്യുന്നത്. രാവിലെ അമ്പലത്തിൽ പോയി തൊഴുത് വളരെയധികം പ്രതീക്ഷയോടുകൂടി തന്നെയാണ് ഞാൻ ഇവിടെ ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തിയതും ട്വന്റി 20 ആളുകളെയും ബിജെപിയുടെ ആളുകളെ കാണുന്നതും.
എന്റെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ വേണ്ടി കൊടുത്തിരുന്നത് അപ്രൂവൽ ആയിട്ടില്ല. അപ്രൂവൽ ആയിട്ടില്ല എന്നുള്ള കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത്. അത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ഞാൻ കാൻഡിഡേറ്റ് ആണ് എന്ന് അറിഞ്ഞതിനുശേഷം ഇതിന്റെ കാര്യങ്ങളെല്ലാം നമ്മൾ ചെയ്തിരുന്നു. പക്ഷേ അവസാന തിയതി പതിനഞ്ചാം തീയതി വരെ ആയിരുന്നു എന്നുള്ളത് വളരെ വൈകിയാണ് ഞാൻ അറിയുന്നത്. ശരിക്കും പറഞ്ഞാൽ ഇന്നാണ് കൃത്യമായി അറിയുന്നത് എന്ന് പറയുന്നതായിരിക്കും സത്യം. ഇന്നലെ വൈകിട്ട് മുതൽ ഇന്ന് ഈ ഒരു സമയം വരെ ബിഎൽഓ സ്മിത ചേച്ചി ആയിക്കോട്ടെ പ്രസന്ന കുമാരി ടീച്ചർ ആയിക്കോട്ടെ അവരെല്ലാം ഓടി നടക്കുകയായിരുന്നു.
ഞാൻ ഇതിനു മുന്നേ വോട്ട് ചെയ്തിട്ടുള്ളത് ചങ്ങനാശ്ശേരിയിലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അവിടെ നിന്ന് ഇതിന്റെ കാര്യങ്ങൾ എല്ലാം ചെയ്തത്. അഡ്രസ്സിൽ ഒരു ചേഞ്ച് ഒക്കെ സംഭവിച്ചിരുന്നു. അപ്പോൾ വീണ്ടും ഞാൻ ഒന്നേന്ന് കാര്യങ്ങളെല്ലാം ചെയ്തപ്പോൾ ഡേറ്റിൽ വന്ന കറക്‌ഷനിലാണ് ആണ് പറ്റിപ്പോയത്. കാരണം ഇത് കൊടുത്തു കഴിഞ്ഞാൽ ഏഴ് ദിവസം എടുക്കും ഇതിന്റെ എൻറോൾ നമ്പറും കാര്യങ്ങളും എല്ലാം ഓക്കേ ആയിട്ട് വരാൻവേണ്ടി. അതിനുശേഷമാണ് വോട്ടർ ലിസ്റ്റിൽ പേര് വരിക.
പക്ഷേ അത് വരുമ്പോൾ ഏകദേശം 23 ആം തീയതി, അതായത് നോമിനേഷൻ കൊടുക്കേണ്ട ദിവസം കഴിഞ്ഞിരിക്കും. അങ്ങനെ വരുമ്പോഴേക്കും അത് ഒരുപാട് പ്രശ്നങ്ങളിലേക്ക് പോകും. നോമിനേഷൻ കൊടുക്കുന്നത് തള്ളിപ്പോകാനും സാധ്യതകൾ കൂടുതലാണ്. ചിലപ്പോൾ ഇതെല്ലാം കഴിഞ്ഞു വരുമ്പോൾ എല്ലാം റെഡിയാകുമായിരിക്കും. പക്ഷേ അത് നമുക്ക് പറയാൻ പറ്റില്ല. ഉറപ്പില്ലാതെ നമുക്ക് അങ്ങനെ വലിയൊരു പ്രസ്ഥാനത്തിന്റെ കൂടെ മത്സരിക്കാൻ സാധിക്കുന്നതല്ല. ഇന്നിപ്പോ കലക്ടറിനെ വരെ കണ്ടിട്ടാണ് തിരിച്ചു പോകുന്നത്.
എല്ലാവരെയും കണ്ട് ഇതിന്റെ സാധ്യതകൾ അങ്ങേയറ്റം ഞാൻ പരിശോധിച്ചിരുന്നു. അതൊരിക്കലും പറ്റത്തില്ല എന്ന് അവർ പറഞ്ഞു. അവർക്കും പരിമിതകൾ ഉണ്ടാകാം അല്ലെങ്കിൽ മറ്റ് പൊളിറ്റിക്കൽ പ്രഷറുകൾ ഉണ്ടാവാം.
വേണമെങ്കിൽ ചിലപ്പോൾ ഒരുപക്ഷേ ചെയ്തു തരാൻ പറ്റുന്ന കാര്യമായിരിക്കാം. പക്ഷേ അത് നടന്നില്ല. അതിന്റെ വിഷമവും സങ്കടവും ഒക്കെ എനിക്കുണ്ട്. കാരണം ഞാൻ അത്രയും ആത്മാർഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്. ഞാൻ തിരഞ്ഞെടുത്ത തീരുമാനമായിരുന്നു. എനിക്ക് ഇത്ര മാത്രമേ പറയാനുള്ളൂ, ഇത് കണ്ടുകൊണ്ടിരിക്കുന്ന ഏറ്റുമാനൂരിലുള്ള എല്ലാവരോടും ഇത്ര മാത്രമേ പറയാനുള്ളൂ, നിങ്ങളുടെ എല്ലാ ആവശ്യത്തിനും ഒരു വിളിപ്പാട് അകലെ ഒരു കോളിൽ ഞാൻ ഉണ്ടാവും. എന്ത് ആവശ്യത്തിനും എന്ത് കാര്യത്തിനും എന്നെ സമീപിക്കാം. ഉറപ്പായിട്ടും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാവും. ഇനി ഇവിടെ തന്നെ ഉണ്ടാവും. അതിന് യാതൊരു മാറ്റവുമില്ല. ഇതുവരെ സപ്പോർട്ട് ചെയ്തത് പോലെ ഇനിയും സപ്പോർട്ട് ചെയ്യണം. ട്വന്റി ട്വന്റി എൻഡിഎയ്ക്കൊപ്പം തന്നെ അല്ലാത്ത രീതിയിൽ സപ്പോർട്ട് ചെയ്ത് ഞാൻ ഉണ്ടാവും.’’–വീണയുടെ വാക്കുകൾ.
English Summary:
Actress Veena Nair won’t be contesting the Ettumanoor Assembly elections as a 2020 NDA candidate resulting from her title not showing on the voter listing. She introduced this choice by way of a video message, citing the approval course of for her voter registration as the explanation.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-veenanair mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-telivision 7l8o17hhqepohmq3pnhbkgt5ut