ടെഹ്റാൻ ∙ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഓഫിസ് എക്സിൽ പോസ്റ്റു ചെയ്ത സന്ദേശം വായിച്ചത് ഒരു കോടിയിലധികം ആളുകൾ. ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനുനേരെ ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. യുഎസും ഇസ്രയേലും സംയുക്തമായാണ് ആക്രമണം നടത്തിയത്. മാർച്ച് ഒന്നിന് രാവിലെ 7.28നാണ് എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രസിദ്ധീകരിച്ചത്. ഖമനയിയുടെ ചിത്രവും ഖുർആനിലെ മൂന്നാം അധ്യായത്തിലെ 23 മൂന്നാമത്തെ സൂക്തവും മാത്രമാണ് പോസ്റ്റിൽ. 7.28നു ശേഷം ഇതുവരെ മറ്റു പോസ്റ്റുകൾ ഇല്ല.
‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്. ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി. അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു. അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’ പരിശുദ്ധ ഖുർആനിലെ സൂക്തം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ പറയുന്നു.
കറുത്ത തലപ്പാവും വസ്ത്രവും ധരിച്ച ഖമനയി ജനങ്ങളെ അശീർവദിക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്. ഖമനയി നേരിട്ടല്ല ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഓഫിസിലെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിനാണ് അക്കൗണ്ടിന്റെ നിയന്ത്രണം. 13 ഭാഷകളിൽ പോസ്റ്റുകൾ വായിക്കാനാകും. ഔദ്യോഗിക പ്രസ്താവനകളും, നയപരമായ സന്ദേശങ്ങളും, മതപരമായ പ്രസംഗങ്ങളും, ലോകത്തോടുള്ള സന്ദേശങ്ങളുമെല്ലാം ഈ അക്കൗണ്ട് വഴിയാണ് പുറത്തുവന്നിരുന്നത്.
2009 ആരംഭിച്ച അക്കൗണ്ടിൽ 14 കോടി ഫോളോവേഴ്സുണ്ട്. 13000 ട്വീറ്റുകൾ ഖമനയി ഇതുവഴി നടത്തി. ഈ അക്കൗണ്ട് വഴിയാണ് ഖമനയി അഭിപ്രായങ്ങൾ അറിയിക്കാറുള്ളത്. ഖുർ ആൻ സൂക്തങ്ങൾ, യുഎസ്, ഇസ്രയേൽ സംബന്ധിച്ച അഭിപ്രായങ്ങൾ, ഇറാനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തുടങ്ങിയവ ഈ അക്കൗണ്ട് വഴിയാണ് പുറത്തറിയിക്കാറുള്ളത്. ലോകത്തോട് ഖമനയിയുടെ ആശയവിനിമയത്തിന്റെ പ്രധാന മാർഗമായാണ് ഈ അക്കൗണ്ടിനെ കാണുന്നത്. അതിനാൽ തന്നെ പതിനായിരങ്ങൾ ട്വീറ്റ് പങ്കു വയ്ക്കുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @khamenei_ir എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്)
English Summary:
Khamenei’s X Post: Khamenei’s X submit, printed after his reported demise in a Tehran assault, has captivated a worldwide viewers of over 10 million. The message, shared by his workplace, contained solely his image and a Quranic verse referencing martyrdom, with no additional communication from the account.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-internationalleaders-ayatollah-ali-khamenei mo-news-common-iran-us-tension 3s8m2v6uansc04fqs728645jac mo-news-common-keralanews mo-news-common-iranisraeltension
