ടെൽ അവീവ്: യുഎസുമായി ചേർന്ന് ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കാനും ഇറാനികൾക്ക് അവരുടെ വിധി മാറ്റാനുള്ള ‘സാഹചര്യങ്ങൾ സൃഷ്ടിക്കാനും’ വേണ്ടിയാണ് ഈ നടപടി ആരംഭിച്ചതെന്ന് നെതന്യാഹു പറഞ്ഞു.
To promote right here,
ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ബെഞ്ചമിൻ നെതന്യാഹു ഇങ്ങനെ പറഞ്ഞത്.
‘എന്റെ സഹോദരങ്ങളെ, ഇസ്രയേൽ പൗരന്മാരെ, അൽപം മുമ്പ് ഇസ്രയേലും അമേരിക്കയും ഇറാനിലെ ഭീകര ഭരണകൂടം ഉയർത്തുന്ന നിലനിൽപ്പിനുള്ള ഭീഷണി ഇല്ലാതാക്കാനുള്ള ഒരു ഓപ്പറേഷൻ ആരംഭിച്ചു’ നെതന്യാഹു പറഞ്ഞു.
വലിയ സുഹൃത്തും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് അദ്ദേഹത്തിന്റെ ചരിത്രപരമായ നേതൃത്വത്തിന് താൻ നന്ദി പറയുന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
’47 വർഷമായി, ആയത്തുള്ള ഭരണകൂടം ‘ഇസ്രയേലിന്റെ അന്ത്യം ‘, ‘അമേരിക്കയുടെ അന്ത്യം’ എന്ന് വിളിച്ചുപറയുന്നു. അവർ നമ്മുടെ രക്തം ചിന്തി, നിരവധി അമേരിക്കക്കാരെ കൊന്നു, സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്തു’ നെതന്യാഹു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
ഘാതകരായ ഈ ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ നേടാൻ അനുവദിക്കരുത്. അത് മാനവികതയെ ഭീഷണിപ്പെടുത്താൻ അവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു, സംയുക്ത നടപടി ധീരരായ ഇറാനിയൻ ജനതയ്ക്ക് അവരുടെ വിധി സ്വന്തം കയ്യിലെടുക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇറാനിയൻ ജനതയുടെ എല്ലാ വിഭാഗങ്ങൾക്കും – പേർഷ്യക്കാർ, കുർദ്ദുകൾ, അസരികൾ, ബലൂചുകൾ, അഹ്വാസി – എന്നിവർക്ക് സ്വേച്ഛാധിപത്യത്തിന്റെ കടിഞ്ഞാൺ വലിച്ചെറിഞ്ഞ് സ്വതന്ത്രവും സമാധാനം ആഗ്രഹിക്കുന്നതുമായ ഒരു ഇറാൻ സ്ഥാപിക്കാനുള്ള സമയമായിരിക്കുന്നു’ ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
സൈന്യത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ പാലിക്കാനും അദ്ദേഹം ഇസ്രയേൽ പൗരൻമാരോട് ആവശ്യപ്പെട്ടു. ഇറാനെതിരായി നടത്തുന്ന സൈനിക ഓപ്പറേഷനിടയിൽ ക്ഷമയും ആന്തരിക ശക്തിയും പ്രകടിപ്പിക്കാൻ നെതന്യാഹു ആഹ്വാനം ചെയ്തു.
‘ഒന്നിച്ചു നിൽക്കാം, ഒന്നിച്ചു പോരാടാം, ഇസ്രയേലിന്റെ ഭാവി ഒന്നിച്ചുറപ്പാക്കാം’ നെതന്യാഹു പറഞ്ഞു.
Content Highlights: Israeli PM Netanyahu pronounces a joint army operation with the US in opposition to Iran
Published: 28 Feb 2026, 02:59 pm IST
Subscribe to our Newsletter
Disclaimer: Kindly keep away from objectionable, derogatory, illegal and lewd feedback, whereas responding to studies. Such feedback are punishable beneath cyber legal guidelines. Please avoid private assaults. The opinions expressed listed here are the non-public opinions of readers and never that of Mathrubhumi.